Saturday, August 23, 2008

TO BRP

കിരണ്‍,
ബി ആര്‍ പി യെപ്പോലുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക. അരുളപ്പാടുകള്‍ പ്രക്ഷേപണത്തിനു മാത്രം. സംവാദത്തിനല്ല. കിരണിന്റെ ചോദ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ അതിനു വരാനിരിക്കുന്ന ഉത്തരങ്ങളെന്തെന്നതും കണക്കുകൂട്ടാന്‍ കഴിഞ്ഞിരുന്നു. ചെങ്ങറയില്‍ നടക്കുന്നത് ഭൂരഹിതരുടെ മഹാസമരമാണെന്നു പ്രചരിപ്പിക്കാനും അതാണ് ഇന്ത്യയുടെ വിമോചന മാര്‍ഗമെന്ന് വ്യാഖ്യാനിക്കാനും കഴിവുള്ളവരെ അവരുടെ പാട്ടിന് വിടുന്നതല്ലേ നല്ലത്? അതിനിടയ്ക്ക് ഇത്തരം ചോദ്യങ്ങളുന്നയിക്കുമ്പോള്‍, മറുപടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇനി പറയുമെന്ന് പ്രതീക്ഷിക്കാമെന്നും മറ്റുമുള്ള ഉരുണ്ടുകളി സ്വാഭാവികമല്ലേ? അതിനൊപ്പം, അസ്വാസഥ്യമുളവാക്കുന്ന ചോദ്യങ്ങളെ 'സിപിഎം ഇടപെടലിന്റെ' ഗണത്തിലും പെടുത്താം. വേണമെങ്കില്‍ ചെങ്ങറക്കെതിരായ സിപിഎം ഗൂഢാലോചനയെക്കുറിച്ച് ജനശക്തിയില്‍ ലേഖനവുമെഴുതാം. ബിആര്‍പി,
ചെങ്ങറ എസ്റ്റേറ്റില്‍നിന്ന് ഒട്ടുറബ്ബര്‍ കട്ടുകൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച രണ്ടുസമരക്കാരെ തൊണ്ടിയോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് പിടുത്തം. ഇതിനെ ഏതുതരം വിപ്ളവ പ്രവര്‍ത്തനത്തിലാണ് പെടുത്താനാവുക? സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പ് സമരക്കാര്‍ ബഹിഷ്കരിച്ചതായി വാര്‍ത്ത കണ്ടു. ഒരു സമരനേതാവ് ടിവിചാനലിനോട് പറഞ്ഞത്, " സാര്‍ (ളാഹ ഗോപാലന്‍) അനുവദിച്ചാലേ മെഡിക്കല്‍ ക്യാമ്പിന് പോകൂ'' എന്നാണ്. എന്തുപറയുന്നു?