Friday, September 26, 2008

എന്‍പിആര്‍ സിന്ദാബാദ്

സഖാക്കളെ, സുഹൃത്തുക്കളെ,

നമ്മുടെ നാട്ടില്‍ പലതരം സ്വഭാവമുള്ളവരുണ്ട്. പണ്ട് തച്ചോളി ഒതേനനും ചിണ്ടന്‍സമ്പ്യാരും വഴിനടന്ന കഥ വടക്കന്‍പാട്ട് അറിയാവുന്നവര്‍ കേട്ടിട്ടുണ്ടാകും. മര്യാദക്കാരനും മര്യാദക്കാരനും മൂന്നുവഴി എന്നതാണ് ആ കഥയുടെ ഗുണപാഠം.

കെട്ടവരാണ് വഴിയില്‍ അഭിമുഖം വരുന്നതെങ്കില്‍ അവര്‍ക്ക് ഒറ്റ വഴിയേ ഉണ്ടാകൂ. മര്യാദക്കാരനും കെട്ടവനും വന്നാല്‍ മര്യാദക്കാരന്‍ വഴി മാറി നടക്കും. രണ്ടുപേരും മര്യാദക്കാരാണെങ്കില്‍ രണ്ടുപേരും മാറി നടക്കുകയും യഥാര്‍ത്ഥ വഴി ഒഴിഞ്ഞുകിടക്കുകയും ചെയ്യും.

എന്‍ പി രാജേന്ദ്രന്‍ എന്ന മാധ്യമ പ്രവര്‍ത്തക ശ്രീമാനും അദ്ദേഹത്തിന്റെ വിമര്‍ശകരായ കുറേപ്പേരും ഇവിടെ, ബ്ളോഗ് എന്ന മാധ്യമത്തില്‍ നടത്തുന്ന ഏറ്റുമുട്ടല്‍ ശ്രദ്ധിക്കുമ്പോള്‍ പഴയ ആ കഥ ഓര്‍മ്മവരുന്നത് സ്വാഭാവികം. അദ്ദേഹം സീനിയര്‍ പത്രപ്രവര്‍ത്തകനാണ്, പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവാണ്, അറിയപ്പെടുന്ന കോളമിസ്റ്റാണ്. അത്തരമൊരാള്‍ ഏതു പ്രശ്നം കൈകാര്യം ചെയ്യുമ്പോഴും മുകളില്‍ പറഞ്ഞ 'മര്യാദക്കാരന്റെ വഴി' സ്വീകരിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, അങ്ങനെ പ്രതീക്ഷിക്കുന്നവരെയാകെ സിരാശരാക്കി, 'വാടാ , പോടാ' മട്ടില്‍ അശ്ളീല സൂചനകള്‍ പോലും തിരുകിക്കയറ്റി ഒരുതരം ചട്ടമ്പി പ്രതികരണമാണ് പരിണിതപ്രജ്ഞനായ മാധ്യമ പ്രവര്‍ത്തകനില്‍നിന്നുണ്ടായിരിക്കുന്നത്.

റൂപ്പര്‍ട്ട് മറഡോക്ക് എന്ന മാധ്യമ രാജാവ് കേരളത്തിലെ ഏഷ്യാനെറ്റ് വിലയ്ക്കുവാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് തുടങ്ങിവെച്ചത്. ഒരു പ്രസംഗമധ്യേ അദ്ദേഹം സൂചിപ്പിച്ച ആ കാര്യം പിന്നീട് പലരും ഏറ്റെടുത്ത് വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നു.

കൈരളി ടിവിയുടെ അസോസിയേറ്റ് എഡിറ്ററും നേരത്തെ ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ചയാളുമായ ശ്രീ എന്‍ പി ചന്രദശേഖരന്‍ ദേശാഭിമാനിയില്‍ 'ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ല' എന്ന ആത്മാംശമുള്ള ഒരു ലേഖനമെഴുതി. പിന്നെ അതുസംബന്ധിച്ച് പ്രതികരിച്ചത് ശ്രീ രാജേന്ദ്രനും കൂടിയാണ്.

വിശേഷാല്‍പ്രതി എന്നകോളത്തില്‍ 'ഇന്ദ്രന്‍' എന്ന തൂലികാ നാമത്തില്‍ അദ്ദേഹം എഴുതിയത് ഇതാ ഇവിടെ വായിക്കാം.

മര്‍ഡോക്ക് വരുന്നതില്‍ അസ്വാഭാവികതയൊന്നും ഇന്ദ്രന്‍ കാണുന്നില്ല. വേണ്ട. അദ്ദേഹത്തിന്റെ അഭിപ്രായം അതാണെങ്കില്‍ അങ്ങനെ. സപ്തംബര്‍ 14നാണ് മാതൃഭൂമിയില്‍ ഇത് അച്ചടിച്ചുവന്നത്. അന്നുതന്നെ ദേശാഭിമാനിയില്‍ 'ഉള്ളതു പറഞ്ഞാല്‍' എന്ന കോളത്തില്‍ ശതമന്യൂ എന്ന തൂലികാ നാമക്കാരന്‍ ഇതേ വിഷയത്തില്‍ മറ്റൊരു കുറിപ്പെഴുതി. 'ഭോഷന്‍മാരുടെ തലയണ' എന്ന തലക്കെട്ടിലുള്ള ആ കുറിപ്പ് ഇവിടെ

അത് ശതമന്യുവിന്റെ അഭിപ്രായം. അതിനു മുമ്പുതന്നെ ദേശാഭിമാനിയില്‍ ഇതുസംബന്ധിച്ച എഡിറ്റോറിയല്‍ വന്നിരുന്നു. (സെപ്തംബര്‍ 9, 2008) അതിനിടെതന്നെ ബ്ളോഗില്‍ ചര്‍ച്ച തുടങ്ങി. ഇന്ദ്രന്റെ മാരീചന്‍ എന്ന ബ്ളോഗര്‍ വിഷയം സ്വന്തം വീക്ഷണത്തില്‍ പരിശോധിച്ച് ഒരു പോസ്റ്റിട്ടു. 'വിശേഷാല്‍ പ്രതി'യും ശതമന്യുവിന്റെ 'ഉള്ളതു പറഞ്ഞാ'ലും ബ്ളോഗ് പോസ്റ്റുകള്‍ കൂടിയാണ്. ചര്‍ച്ച കൊഴുത്തു. നേര്‍ക്കുനേര്‍ എന്ന ബ്ളോഗറുടെ പോസ്റ്റും വന്നു.

പിന്നീട് ചര്‍ച്ച കൊടുമ്പിരിക്കൊള്ളുന്നതാണ് കണ്ടത്. ബ്ളോഗര്‍മാര്‍ പയതരത്തിലുള്ളവരാണല്ലോ. അവര്‍ സ്വന്തം പേര് വെളിപ്പെടുത്തിയും അല്ലാതെയും അഭിപ്രായങ്ങള്‍ പറയും. എന്‍ പി രാജേന്ദ്രന്റെ ബ്ളോഗില്‍ അദ്ദേഹം അംഗീകരിക്കാതെ കമന്റുകള്‍ വരില്ല. മറ്റു പല ബ്ളോഗുകളിലും എന്തെങ്കിലും ഒരു പേരുപറയാത്ത 'അനോണിമസ്' കമന്റുകള്‍ അംഗീകരിക്കില്ല.ബ്ളോഗില്‍ സ്വന്തം പേര് വെളിപ്പെടുത്താത്തവര്‍ ബാസ്റ്റാഡുകളാണെന്ന് ശ്രീ രാജേന്ദ്രന്‍ ആക്ഷേപിക്കുന്നുണ്ട്.

അത് അജ്ഞതകൊണ്ടാണ്. അദ്ദേഹം എഴുതിയതുപോലെ നിക്ക് നെയിമിലുള്ള ബ്ളോഗര്‍മാരെ നോക്കി 'പിതൃശൂന്യത' ആരോപിക്കാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. അല്ലെങ്കിലും മാതൃഭൂമിയില്‍ ഇന്ദ്രന്‍ എന്ന പേരിലാണല്ലോ ശ്രീ രാജേന്ദ്രന്‍ എഴുതുന്നത്. ആരാണ് ഇന്ദ്രന്റെ അച്ഛന്‍? കശ്യപനോ?അതോ ഉത്തരം പറയാന്‍ പുസ്തകം തപ്പണോ?

ബ്ളോഗര്‍മാര്‍ സ്വന്തം പേരിലും അല്ലാതെയും സംവദിക്കുന്ന രീതി ഇന്നുണ്ടായതല്ലെന്നും അത്തരമൊരു സ്വാതന്ത്യ്രം തന്നെയാണ് ഈ മാധ്യമത്തിന്റെ സൌകര്യമെന്നും ശ്രീ രാജേന്ദ്രനറിയാത്തതുകൊണ്ടാകണം. അറിവില്ലായ്മ വലിയ അപരാധമൊന്നുമല്ല.

എന്‍ പി രാജേന്ദ്രന്റെ പണി 'മാതൃഭൂമി'യില്‍ ഇന്റര്‍നെറ്റ് വാര്‍ത്തകള്‍ നോക്കലാണെന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാനും ബ്ളോഗില്‍ ചെലവിടാനും അദ്ദേഹത്തിന് ധാരാളം സമയം കാണും. ഇനിയെങ്കിലും, താന്‍ ഇന്നലെവരെ പ്രവര്‍ത്തിച്ച(എത്രയാ? മുപ്പതുകൊല്ലം) പത്രവും ഇതും തമ്മിലുള്ള വ്യത്യാസം ഒന്ന് മനസ്സിരുത്തി പഠിക്കുന്നത് നല്ലത്്.

മര്‍ഡോക്ക് വരണമെന്ന് രാജേന്ദ്രനും വരേണ്ടെന്ന് മാരീചനും ആഗ്രഹിക്കാം. മാതൃഭൂമി വിമര്‍ശിക്കപ്പെടുമ്പാള്‍ രാജേന്ദ്രന് ഉണ്ട ചോറിനെക്കുറിച്ചോര്‍ക്കാം. കാളിദാസന് ചാടിവീണ് വിഷപ്രയോഗം നടത്താം. അതിനിടയ്ക്കൊക്കെ വ്യക്തിപരമായ താല്‍പര്യങ്ങളും കാര്യങ്ങളും കടന്നുവരുന്നതിലും അത്ഭുതമില്ല. അത് പലപ്പോഴും അധിക്ഷേപങ്ങളായി മാറുന്നുവെന്നതും ശരിതന്നെ. പക്ഷേ, വിമര്‍ശനങ്ങളെ അസഹിഷ്ണുതയില്‍നിന്ന് ജനിക്കുന്ന അശ്ളീലമനസ്സുകൊണ്ടും ബന്ധമില്ലാത്ത പലരെയും അനാവശ്യമായി വലിച്ചിഴച്ചും നേരിടുന്ന രീതി സാധാരണ മാന്യന്‍മാര്‍ അനുവര്‍ത്തിക്കാത്തതാണ്.

ശ്രീ രാജേന്ദ്രനെപ്പോലുള്ള പത്രക്കാരുടെ ഒരു പൊതുവായ വിശേഷം, അവര്‍ ആരെയും അധിക്ഷേപിക്കാന്‍ ലൈസന്‍സുള്ളവരാണ് എന്നത്രെ. നാട്ടിലെ ഏതു രാഷ്ട്രീയ പ്രവര്‍ത്തകനെയും അധിക്ഷേപിക്കാനും വ്യാജപ്രചാരണങ്ങളിലുടെ സ്വഭാവഹത്യ നടത്താനും ഇക്കൂട്ടര്‍ മടിക്കില്ല. അതേ സമയം മറ്റാരെങ്കിലും ഇത്തരം മാധ്യമക്കാര്‍ക്കെതിരെ ശബ്ദിച്ചാല്‍ വാളെടുത്തു തുള്ളും.ഇത് വെറുതെ പറയുന്നതല്ല. അനേകം ഉദാഹരണങ്ങളുണ്ട്.

മൂര്‍ത്തി എന്ന ബ്ളോഗര്‍ സ്വന്തം പേരില്‍തന്നെ ഇടപെടുന്നയാളാണ്. അദ്ദേഹത്തെ 'ദുര്‍മൂര്‍ത്തി'യാക്കുകമാത്രമല്ല അദ്ദേഹം ചെയ്യാത്ത കാര്യങ്ങള്‍ക്ക് പഴി പറയുകയും കൂടി ചെയ്യുകയാണ് ശ്രീ രാജേന്ദ്രന്‍. ശ്രീ രാജേന്ദ്രന്റെ പോസ്റ്റില്‍, അതേ വിഷയത്തില്‍ വന്ന മറ്റൊരു പോസ്റ്റിന്റെ ലിങ്ക് കമന്റിനോടൊപ്പം കൂട്ടിച്ചേര്‍ത്തതാണ് മൂര്‍ത്തിയുടെ 'ദുര്‍മൂര്‍ത്തിത്തരം'!

ശ്രീ രാജേന്ദ്രന്‍ തന്റെ വാദങ്ങള്‍ നിരത്താന്‍ പറയുന്ന ചില കാര്യങ്ങളിലേക്കു മാത്രം കണ്ണോടിക്കാം.
1. മാതൃഭൂമി പത്രാധിപരെ പത്രധര്മം പഠിപ്പിക്കാനുള്ള സംയുക്ത പ്രസ്താവനയില് ഒപ്പുകാരാറുള്ള നാല്പതോ അമ്പതോ ഇടതുപക്ഷസാംസ്കാരികപ്രവര്ത്തകരുണ്ട്. എന്തോ അവരും മര്ഡോക്കിനെതിരെ പ്രസ്താവനയിറക്കിയില്ല. ദിവസവുംമുഖപ്രസംഗമെഴുതാന് വിഷയം തിരയാറുള്ള പത്രാധിപന്മാരാരും ഈ വിഷയം തൊട്ടില്ല. ദേശാഭിമാനി മുഖപ്രസംഗമെഴുതിയോ എന്ന് ഉറപ്പില്ല. എഴുതിക്കാണണം. പിണറായി പ്രസംഗിച്ച വിഷയമായതുകൊണ്ട് ധൈര്യമായി എഴുതാമല്ലോ.

2.ദേശാഭിമാനിയിലെയും കൈരളിയിലെയും പാര്ട്ടികാര്ഡുകാരായ എത്ര മാന്യസുഹൃത്തുകള് യൂണിയന്റെ സംസ്ഥാനക്കമ്മിറ്റിയില് അംഗങ്ങളായിട്ടുണ്ട്. എന്തേ അവരൊന്നും ഒരു പ്രമേയം പോലും കമ്മിറ്റിയോഗത്തില് അവതരിപ്പിച്ചില്ല

3. ദേശാഭിമാനിയിലും ചിന്തയിലും എഴുതുന്ന കുറച്ച് പാര്ട്ടിയടിമകള് വിചാരിച്ചാലൊന്നും ആടിനെ പട്ടിയാക്കാനാകില്ല.

4.പാര്ട്ടി ശമ്പളക്കാരായ സെക്യുറിറ്റി ഗൂര്ഖകള് എത്രയെണ്ണമാണ് മുഖംമൂടിയിട്ട് കത്തിയും ഖുക്രിയുമായി ഇന്റര്നെറ്റ് റോഡരുകകളില് പതുങ്ങിനില്ക്കുന്നത്. വിവരമറിയാതെ ആ വഴി പോയ ഈ വിഡ്ഢിയെ കൊട്ടേഷന് സംഘം കുത്തിമലര്ത്തിയിരിക്കുകയാണ്. ഇനി തല പൊക്കാനാകുമെന്ന് തോന്നുന്നില്ല.

5.മിക്ക ബ്ളോഗര്മാര്ക്കും പക്ഷേ അത്തരമൊരു പ്രശ്നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത് മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്!. ഉപജീവനത്തിന് വീട്ടുപറമ്പില് സ്വര്ണച്ചക്ക കായ്ക്കുന്ന പ്ലാവുള്ളത് കൊണ്ട് വല്ല വീരേന്ദ്രകുമാറിന്റെയും സ്ഥാപനത്തില് പോയി പണിയെടുക്കുകയും ചെരിപ്പ് നക്കുകയും ചെയ്യേണ്ടിവരില്ല.

6. മാരീചനെ വായിച്ച് കൈയടിക്കാന് വട്ടത്തില്നില്ക്കുന്ന കമെന്റന്മാരില് മുക്കാല്പങ്കിനുമില്ല പേരും വിലാസവും. അതിലൊരുത്തന് ഇന്ദ്രന്റെ അണ്ടര്വെയര് അഴിയുന്നതും നോക്കിനില്ക്കുന്നു..... എന്നിട്ടെന്താണാവോ ചെയ്യാന് ഉദ്ദേശിക്കുന്നത്. മൂഖംമൂടിയിട്ട് നില്ക്കുന്നവന് എന്ത് ചെറ്റത്തരവും എഴുതാമല്ലോ.

7.യൂണിയനെക്കുറിച്ച് പാര്ട്ടിപ്പത്രത്തില് പച്ചക്കള്ളം എഴുതിപ്പിടിപ്പിക്കുകയും അതിന് ശേഷം സര്ക്കാര്കമ്മിറ്റിയില് യൂണിയന് പ്രതിനിധിയായി ഉള്പ്പെടുത്തിക്കിട്ടാന് പാര്ട്ടിയെക്കൊണ്ട് സമ്മര്ദ്ദം ചെലുത്തിക്കുകയും ചെയ്ത മാന്യസഖാക്കളുടെ കൂട്ടത്തിലിരിക്കാന് ഈയുള്ളവന് യോഗ്യത പോരെന്നു സമ്മതിക്കാം.
അദ്ദേഹത്തിന്റെ മാന്യതയും സംസ്കാരവും അളക്കാന്‍ സഹായകമാകുന്ന പ്രയോഗങ്ങളും ശത്രുത ബ്ളോഗര്‍മാരോടല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണ് എന്ന് ഉറപ്പിക്കാനുള്ള വാചകങ്ങളും ഇതില്‍ കാണാം. അത്രയേ ഉള്ളൂ കാര്യം. കേരളത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ പത്രത്തിന്റെ പ്രതിവാര രാഷ്ട്രീയ കോളം കൈകാര്യം ചെയ്യുന്ന മഹാന്‍ ചോദിക്കുകയാണ്, തന്റെ അണ്ടര്‍ വെയര്‍ അഴിച്ചിട്ട് എന്തുചെയ്യാനാണാവോ ഉദ്ദേശിക്കുന്നതെന്ന്. ഇതിനേക്കാള്‍ താണ വര്‍ത്തമാനം മേല്‍പറഞ്ഞ മറ്റൊരു പോസ്റ്റിലും കാണുന്നില്ല. അതിന് പക്ഷേ ശ്രീ രാജേന്ദ്രന്‍ തന്നെ സാധൂകരണം നല്‍കുന്നുണ്ട്: മുഖംമൂടിയിട്ട് നില്‍ക്കുന്നവന് എന്തു ചെറ്റത്തരവും എഴുതാമല്ലോ എന്നുചോദിച്ചുകൊണ്ട്. മുഖംമൂടിയില്ലാതെ തന്നെ അതേ പണി ചെയ്യുന്നതാണല്ലോ കൂടുതല്‍ മഹത്തരം!പാര്‍ട്ടി പത്രക്കാരെയും അതിലുള്ളവരെയും അധിക്ഷേപിക്കുന്നത് ശ്രീ രാജേന്ദ്രന്റെ പ്രൊഫഷണല്‍ കാര്യം. അത്തരക്കാരൊന്നും നേരിട്ടോ പ്രത്യക്ഷമായോ( പേരുമാറ്റി ഇടപെടുന്നുണ്ടാകാം) കമന്റിടാന്‍ വരുന്നില്ലല്ലോ. ഏകപക്ഷീയമായി ശ്രീ രാജേന്ദ്രന് പറഞ്ഞുകൊണ്ടേയിരിക്കാം. എന്നാല്‍ ഒരുകാര്യം പറയാതെ വയ്യ: ഇത്രയേറെ വിഷംനിറച്ച മനസ്സുമായി ഒരു കോളം ചെയ്യുന്ന ശ്രീ രാജേന്ദ്രന്‍ എങ്ങനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് വിരോധമില്ലാത്ത വായനക്കാരെ അഭിമുഖീകരിക്കും? ശ്രീ രാജേന്ദ്രന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നുമുള്ള മറുപടിയല്ല ഈ പോസ്റ്റ്. രാജേന്ദ്രന്‍ എന്ന മനുഷ്യന്‍ എത്രമാത്രം പക്ഷപാതിത്വമുള്ളവനും വിശ്വാസ്യതയില്ലാത്തവും സംസ്കാരശൂന്യനുമാണ് എന്ന പരിശോധനയുമല്ല. അദ്ദേഹത്തിന്റെ പേസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ സ്വാഭാവിക പ്രതികരണം മാത്രം. ഇനി ഇതിന്റെ പേരില്‍ കലാവതിയുടെ തന്തയ്ക്കുവിളിക്കരുത് എന്നൊരു അപേക്ഷയുണ്ട്. 'കലാവതി' എന്നത് വെറുമൊരു ഇടപെടല്‍ പേരുമാത്രം. എനിക്ക് അച്ഛനുമുണ്ട്, അമ്മയുമുണ്ട്. അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള മനസ്സുമുണ്ട്. പ്രതികരണങ്ങള്‍ എന്റെ പേരിനോടോ, മാതാപിതാക്കളോടോ വേണ്ട, ഞാന്‍ പറയുന്ന കാര്യങ്ങളോടുമതി.

Thursday, September 18, 2008

ഒരു കോടതി വാര്‍ത്ത

സംസ്ഥാനത്തെ പ്രധാനറോഡുകളുടെയും ദേശീയപാതകളുടെയും വശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഹൈക്കോടതി നിരോധിച്ചു.
നിരോധനം ലംഘിച്ച് പാര്‍ക്ക്ചെയ്യുന്ന വാഹനം നീക്കംചെയ്യണമെന്നും കനത്ത പിഴ ചുമത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക നിര്‍ദേശം പൊലീസിനും മോട്ടോര്‍വാഹനവകുപ്പിനും നല്‍കണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍, ഹാറൂണ്‍ അല്‍ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കണ്ടെയ്നര്‍ ലോറിയും മറ്റ് ഭാരവാഹനവും നിരത്തിലിറങ്ങുമ്പോള്‍ അവയ്ക്ക് റിഫ്ളക്ടറും ഇന്‍ഡിക്കേറ്റര്‍ ലൈറ്റും ഉണ്ടെന്ന് പൊലീസും മോട്ടോര്‍വാഹനവകുപ്പും ഉറപ്പുവരുത്തണം. അസാധാരണ ഘടന കണക്കിലെടുത്ത് ഇത്തരം വാഹനങ്ങള്‍ക്ക് പ്രത്യേകം പാത നിര്‍ദേശിക്കണമെന്നും ഒറ്റവരിപ്പാതയിലൂടെ ഇത്തരം വാഹനം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

-സ്വകാര്യബസിന്റെ പാര്‍ക്കിങ്ങും യാത്രക്കാരെ കയറ്റാന്‍ അശാസ്ത്രീയമായി നിര്‍ത്തുന്നതും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതുവഴി റോഡ് ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ ബസ്സ്റ്റോപ്പില്‍ 'ബസ്ബേ' നിര്‍മിക്കണം. ബസ്ബേയില്‍മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റണം. ഒരുവര്‍ഷത്തിനകം എല്ലാ പ്രധാന റോഡിലും ബസ്ബേ നിര്‍മിക്കണം.-റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ സീബ്രവരയോടുകൂടിയ ഹമ്പ് നിര്‍മിക്കാന്‍ പൊതുമരാമത്തുവകുപ്പിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഈ നടപടിഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണം.

-പാര്‍ക്കിങ്ങിനുള്ള ഇടം കണ്ടെത്താന്‍ ആവശ്യമായ ഭൂമി സര്‍ക്കാര്‍ സമയബന്ധിതമായി ഏറ്റെടുക്കണം. കോടതി ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മൂന്നുമാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ആദ്യറിപ്പോര്‍ട്ട് 2009 ജനുവരി ഒന്നിനു നല്‍കണം.

ഈ ഉത്തരവിന് കാരണമായത് പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ പാര്‍ക്ക്ചെയ്തിരുന്ന ലോറിയുടെ പിന്നില്‍ ഇരുചക്രവാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൃഷ്ണകുമാറിന്റെ അവകാശികള്‍ക്ക് 4.76 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആറ്റിങ്ങല്‍ മോട്ടോര്‍വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലാണ്. പിന്നില്‍ യാത്രചെയ്ത കൃഷ്ണകുമാര്‍ മരിച്ചത് സ്കൂട്ടര്‍ ഓടിച്ചയാളുടെ അശ്രദ്ധമൂലമാണെന്നും അതിനാല്‍ സ്കൂട്ടര്‍ ഉടമ നഷ്ടപരിഹാരത്തിന്റെ 75 ശതമാനം നല്‍കണമെന്നുമായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍, ദേശീയപാതയോരത്ത് റിഫ്ളക്ടറോ, ഇന്‍ഡിക്കേറ്റര്‍ ലൈറ്റോ ഇല്ലാതെ നിര്‍ത്തിയിട്ടിരുന്ന ലോറിഡ്രൈവറുടെ അശ്രദ്ധ കണക്കിലെടുക്കണമെന്നും നഷ്ടപരിഹാരത്തിന്റെ ഒരുവിഹിതം ലോറിയുടമയും ഡ്രൈവറും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഒരു പ്രത്യേക കേസില്‍ മികച്ച ഉത്തരവാണ് കോടതിയുടേത് എന്നത് നിസ്സംശയം. എന്നാല്‍ ദേശീയ പാതയുടെയും പ്രധാന പാതകളുടെയും കരങ്ങളില്‍ പാര്‍ക്കിങ്ങ് പാടില്ലെന്ന വിധിക്കാന്‍ മാത്രം കാര്യങ്ങള്‍ ഈ കേസിന്റെ പരിഗണനാവേളയില്‍ കോടതി പരിശോധിച്ചിട്ടുണ്ടാകുമോ?

കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്. നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ സ്ഥലം കിട്ടുന്നില്ല. സംസ്ഥാനം ഒരു വന്‍ നഗരം തന്നെ. പാതയോരത്തല്ലാതെ വാഹനങ്ങള്‍ എവിടെ നിര്‍ത്തും? കാലത്ത് വീട്ടില്‍നിന്ന് വണ്ടിയുമെടുത്തിറങ്ങുന്നയാള്‍ വൈകിട്ട് തിരിച്ചെത്തുന്നതുവരെ അത് ഓടിച്ചുകൊണ്ടിരിക്കണോ? റോഡരികിലെ കടയില്‍ കയറി ഒരു ചായ കുടിക്കണമെന്നു കരുതിയാല്‍ വണ്ടി എവിടെയിടും?

നമ്മുടെ നാട്ടില്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും പാതയോരങ്ങളിലാണ്്. വണ്ടി റോഡ്സൈഡിലിട്ടേ അത്തരം സ്ഥാപനങ്ങളില്‍ പേകാനാവൂ. ഉപഭോക്താവ് എന്തുചെയ്യും?കേരളത്തില്‍ എത്ര വാഹനങ്ങളുണ്ട്, എത്ര കിലോമീറ്റര്‍ പ്രധാന പാതകളുണ്ട്, അവയ്ക്കരികില്‍ പാര്‍ക്കിങ്ങിന് നിലവില്‍ സൌകര്യമുണ്ടോ, ഇല്ലെങ്കില്‍ പുതുതായി കണ്ടെത്താന്‍ വല്ല മാര്‍ഗവുമുണ്ടോ , ബസ് ബേ എല്ലായിടത്തും ഉണ്ടാക്കാന്‍ സൌകര്യങ്ങളുണ്ടോ, അതിനെല്ലാം വേണ്ട ഫണ്ട് സര്‍ക്കാരിന് ലഭ്യമാക്കാന്‍ കഴിയുമോ, വലിയ വാഹനങ്ങള്‍ ഒറ്റവരിപ്പാതയിലൂടെ അനുവദിക്കാതിരുന്നാല്‍ ചരക്കുഗതാഗതത്തെ എങ്ങനെ ബാധിക്കും എന്നെല്ലാമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയശേഷം ഉണ്ടാകേണ്ട ഒരുത്തരവ്, ഒരു വാഹനാപകടക്കേസില്‍ വന്നത് ആശാസ്യമാണോ?

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് എന്തുപറയാനുണ്ടെന്ന് കേട്ട്, അതുവിലയിരുത്തി പ്രായോഗികതകൂടി കണക്കിലെടുത്ത് ഉണ്ടാകേണ്ടതല്ലേ ഇത്തരമൊരു വിധി?ഈ കോടതിയുത്തരവ് കര്‍ക്കശമായി നടപ്പാക്കപ്പെടുക എന്നതിനര്‍ത്ഥം നമ്മുടെ പൊലീസിനും മോട്ടോര്‍ വാഹന പരിശോധകര്‍ക്കും വാഹനങ്ങളെ പരിധിയില്ലാതെ ഉപദ്രവിക്കാനും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനും അവസരം കിട്ടുക എന്നതുകൂടിയാണ്.

വന്‍ പിഴ ചുമത്തണം എന്ന് കോടതി പറഞ്ഞാല്‍ മതിയോ? നിരോധിത സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ എന്തുശിക്ഷ നല്‍കണമെന്ന് ഇവിടെയൊരു നിയമമില്ലേ? ഹൈക്കോടതി ഉത്തരവ് ഒരുപാട് പ്രാധാന്യമുള്ളതുതന്നെ. അതേ സമയം ഒരുപാട് പ്രശ്നങ്ങളുള്ളതും.

ഇന്ത്യയില്‍ നാളെ മുതല്‍ സോഷ്യലിസം നടപ്പാക്കണമെന്ന് കോടതിക്ക് വിധിക്കാനാകുമോ?

Saturday, August 23, 2008

TO BRP

കിരണ്‍,
ബി ആര്‍ പി യെപ്പോലുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക. അരുളപ്പാടുകള്‍ പ്രക്ഷേപണത്തിനു മാത്രം. സംവാദത്തിനല്ല. കിരണിന്റെ ചോദ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ അതിനു വരാനിരിക്കുന്ന ഉത്തരങ്ങളെന്തെന്നതും കണക്കുകൂട്ടാന്‍ കഴിഞ്ഞിരുന്നു. ചെങ്ങറയില്‍ നടക്കുന്നത് ഭൂരഹിതരുടെ മഹാസമരമാണെന്നു പ്രചരിപ്പിക്കാനും അതാണ് ഇന്ത്യയുടെ വിമോചന മാര്‍ഗമെന്ന് വ്യാഖ്യാനിക്കാനും കഴിവുള്ളവരെ അവരുടെ പാട്ടിന് വിടുന്നതല്ലേ നല്ലത്? അതിനിടയ്ക്ക് ഇത്തരം ചോദ്യങ്ങളുന്നയിക്കുമ്പോള്‍, മറുപടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇനി പറയുമെന്ന് പ്രതീക്ഷിക്കാമെന്നും മറ്റുമുള്ള ഉരുണ്ടുകളി സ്വാഭാവികമല്ലേ? അതിനൊപ്പം, അസ്വാസഥ്യമുളവാക്കുന്ന ചോദ്യങ്ങളെ 'സിപിഎം ഇടപെടലിന്റെ' ഗണത്തിലും പെടുത്താം. വേണമെങ്കില്‍ ചെങ്ങറക്കെതിരായ സിപിഎം ഗൂഢാലോചനയെക്കുറിച്ച് ജനശക്തിയില്‍ ലേഖനവുമെഴുതാം. ബിആര്‍പി,
ചെങ്ങറ എസ്റ്റേറ്റില്‍നിന്ന് ഒട്ടുറബ്ബര്‍ കട്ടുകൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച രണ്ടുസമരക്കാരെ തൊണ്ടിയോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് പിടുത്തം. ഇതിനെ ഏതുതരം വിപ്ളവ പ്രവര്‍ത്തനത്തിലാണ് പെടുത്താനാവുക? സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പ് സമരക്കാര്‍ ബഹിഷ്കരിച്ചതായി വാര്‍ത്ത കണ്ടു. ഒരു സമരനേതാവ് ടിവിചാനലിനോട് പറഞ്ഞത്, " സാര്‍ (ളാഹ ഗോപാലന്‍) അനുവദിച്ചാലേ മെഡിക്കല്‍ ക്യാമ്പിന് പോകൂ'' എന്നാണ്. എന്തുപറയുന്നു?